പാടൂർ ജമാഅത്ത് കമ്മിറ്റിയുടെ സമ്പൂർണ്ണ മഹല്ല് സർവ്വേയിൽ പങ്കെടുക്കുക,താഴെയുള്ള ബട്ടൺ അമർത്തുക
ഇവിടെ അമർത്തുകപാടൂർ ജമാഅത്ത്, മലബാർ മേഖലയുടെ തെക്കേ അറ്റത്ത്, തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് പഞ്ചായത്തിൽ, ആത്മീയയും സാമൂഹികവുമായ പാരമ്പര്യത്തിന്റെ പേരിൽ പ്രശസ്തമായ മഹല്ലുകളിലൊന്നാണ് പാടൂർ മഹല്ല്. ആത്മീയതയുടെ പരമ്പര്യത്തെ ആഴത്തിൽ പിന്തുടരുന്ന സമൂഹം, ആഴത്തിൽ വേരൂന്നിയ പാരമ്പര്യ ചരിത്രം, മതപരമായും സാമൂഹികമായും സമാധാനവും ഐക്യവും നിലനിറുത്തി മഹല്ലിന്റെ വളർച്ചയെ ലക്ഷ്യമിട്ട് സാമൂഹിക പ്രവർത്തനങ്ങൾ പ്രവർത്തങ്ങൾ നടത്തികൊണ്ട് വരുന്നു. പുതുതലമുറയെ ആത്മീയവും, ഭൗതിക വിദ്യാഭ്യാസത്തിനും ആവശ്യമായ പ്രോത്സാഹനം നൽകുവാനും, ആരോഗ്യ പരമായ പുരോഗതിക്കായും മികവുറ്റ നേതൃത്വമാണ് പാടൂർ ജമാഅത്ത് കമ്മിറ്റി നൽകുന്നത്. പാടൂരിലെ വിവിധ മതവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധം നമ്മുടെ ഭാവി തലമുറയ്ക്ക് ശാന്തിയും ഐക്യവും പകരുന്ന വലിയ പാഠമാണ്.
പാടൂർ മഹല്ലിനെ പരിപൂർണ്ണ ഡിജിറ്റൽ ആക്കുന്നതിനും, മഹല്ലിന്റെ വർത്തമാന സാഹചര്യവും ഇടപെടലിന്റെ ഇടങ്ങൾ കണ്ടെത്തുന്നതിനും, മഹല്ലിലെ ഓരോ കുടുംബത്തിന്റെയും അംഗങ്ങളുടെയും കൃത്യവും സമഗ്രവുമായ വിവരങ്ങൾ ശേഖരിക്കുന്നതുമാണ് ഈ സർവ്വേയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ക്ഷേമപദ്ധതികൾ, അടിയന്തരസഹായങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കഴിയും. കൃത്യമായ ഡാറ്റ മഹല്ലിന്റെ ഭാവി പദ്ധതികൾക്ക് വ്യക്തതയും സ്ഥിരതയും നൽകുകയും, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിനായി ഏകോപിതമായ പ്രവർത്തനം സാധ്യമാക്കുകയും ചെയ്യും. നിങ്ങളുടെ സഹകരണം നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്കും ഐക്യത്തിനും നിർണായകമാണ്..
പാടൂർ ജമാഅത്ത് കമ്മിറ്റിയുടെ സമ്പൂർണ്ണ മഹല്ല് സർവ്വേയിൽ പങ്കെടുക്കുക.. പങ്കെടുക്കുവാൻ താഴെയുള്ള ബട്ടൺ അമർത്തുക
ഇവിടെ അമർത്തുക






ഓഫീസ്:
പാടൂർ ജമാഅത്ത് കമ്മിറ്റി ഓഫീസ്,
പാടൂർ പി.ഒ , വെങ്കിടങ്ങ്, തൃശൂർ,
പിൻ കോഡ്: 680524, കേരളം
ഇമെയിൽ: pjcpadoor@gmail.com
ഫോൺ: +91 82811 70366